Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Westphalia State Parliament

Europe

കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം മേ​യ് ആ​റി​ന് വെ​സ്റ്റ്ഫാ​ളി​യ സം​സ്ഥാ​ന നി​യ​മ​സ​ഭ സ​ന്ദ​ര്‍​ശി​ക്കും

കൊ​ളോ​ണ്‍: കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ധ്യ​ജ​ര്‍​മ​ന്‍ സം​സ്ഥാ​ന​മാ​യ നോ​ര്‍​ത്ത്റൈ​ന്‍ വെ​സ്റ്റ്ഫാ​ള​ന്‍ (എ​ന്‍​ആ​ര്‍​ഡ​ബ്ല്യു) നി​യ​മ​സ​ഭ (ലാ​ന്‍റ്ടാ​ഗ്) സ​ന്ദ​ര്‍​ശി​ക്കു​ന്നു. വെ​സ്റ്റ്ഫാ ത​ല​സ്ഥാ​ന​മാ​യ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ലാ​ണ് അ​സം​ബ്ലി സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഹെ​ന്‍​ഡ്രി​ക് വ്യു​സ്റ്റ് (സി​ഡി​യു) ആ​ണ് വെ​സ്റ്റ്ഫാ​ളി​യ സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി. മേ​യ് ആ​റി​ന്(​ബു​ധ​ന്‍) രാ​വി​ലെ 11.30 മു​ത​ലാ​ണ് അ​സം​ബ്ലി​യി​ല്‍ സ​ന്ദ​ര്‍​ശ​ന സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ മ​ന്ദി​ര​ത്തി​ല്‍ എ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ന സം​ഘ​ത്തെ അ​ധി​കാ​രി​ക​ള്‍ സ്വീ​ക​രി​ക്കും.

തു​ട​ര്‍​ന്ന് പ്ര​ഭാ​ത​ഭ​ക്ഷ​ണം, അ​സം​ബ്ലി നി​യ​മ നി​ര്‍​മാ​ണ​സ​ഭ​യെ​പ്പ​റ്റി​യു​ള്ള ഹ്ര​സ്വ​വി​വ​ര​ണം, അ​സം​ബ്ലി ഹാ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം, മ​ന്ത്രി​മാ​രും എം​എ​ല്‍​എ​മാ​രു​മാ​യു​ള്ള പ​രി​ച​യ​പ്പെ​ട​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് സ​ന്ദ​ര്‍​ശ​ന​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​യ്ക്കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് 13.30ന് ​പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ക്കും. സി​ഡി​യു അം​ഗ​മാ​യ എ​ർ​ഫ്റ്റ്‌​രെെ​ക​സ് എം​എ​ല്‍​എ ഗ്രി​ഗോ​ര്‍ ഗോ​ളാ​ന്‍റി​ന്‍റെ ചേം​ബ​റി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ന്ദ​ര്‍​ശ​ന ഗ്രൂ​പ്പി​ന്‍റെ യോ​ഗ​വും ന​ട​ക്കും.

സ​മാ​ജം അം​ഗ​ങ്ങ​ളും, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സു​ഹൃ​ത്തു​ക്ക​ളും സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി, ടോ​മി ത​ട​ത്തി​ല്‍ (​ജോ.​സെ​ക്ര​ട്ടി) എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം വ​ഹി​യ്ക്കു​ന്ന​ത്. ഇ​ത് ആ​റാം ത​വ​ണ​യാ​ണ് കേ​ര​ള സ​മാ​ജം നി​യ​മ​സ​ഭ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

43 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​പാ​ര​മ്പ​ര്യ​മു​ള്ള കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ മ​റ്റു​ഭാ​ര​വാ​ഹി​ക​ള്‍ ഡേ​വീ​സ് വ​ട​ക്കും​ചേ​രി (​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍ (​ട്ര​ഷ​റ​ര്‍), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി), പോ​ള്‍ ചി​റ​യ​ത്ത് (​വൈ​സ് പ്ര​സി​ഡ​ന്‍റ് ), ജോ​ര്‍​ജ് അ​ട്ടി​പ്പേ​റ്റി (സ്പോ​ര്‍​ട​സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ്.

Latest News

Corehub Up